24 November Tuesday

എല്ലാവരെയും എത്തിക്കാൻ പ്രത്യേക ട്രെയിൻ വേണം; കേന്ദ്രമന്ത്രിക്ക്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


രാജ്യവ്യാപക അടച്ചുപൂട്ടലിൽ‌ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ എല്ലാവരെയും തിരിച്ചെത്തിക്കാൻ നിലവിൽ ആസൂത്രണംചെയ്‌തതിനു പുറമെ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്ന്‌ റെയിൽമന്ത്രി പിയൂഷ്‌ ഗോയലിനോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കേന്ദ്രമന്ത്രിക്ക് അയച്ച ഈ കത്തിനെ ചില മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണ്. വിദ്യാർഥികൾക്ക്‌ പ്രത്യേക ട്രെയിൻ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ് ഒരു ചാനൽ നൽകിയ വാർത്ത. വിവിധ സംസ്ഥാനങ്ങളിൽ ദുരിതമനുഭവിക്കുന്ന വിദ്യാർഥികളടക്കമുള്ള മലയാളികളെ എത്രയുംവേഗം നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമം. അതിനിടെ ഇത്തരം തെറ്റായ വാർത്തകൾ നൽകുന്നത് ദുരിതത്തിലായവരുടെ ആശങ്ക വർധിപ്പിക്കുമെന്ന് തിരിച്ചറിയണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top