10 July Friday

‌രഹ്‌ന ഫാത്തിമയെ ബിഎസ്‌എൻഎൽ പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


കൊച്ചി
സാമൂഹ്യപ്രവർത്തക രഹ്‌ന ഫാത്തിമയെ ജോലിയിൽനിന്ന്‌ ബിഎസ്എൻഎൽ പിരിച്ചുവിട്ടു. ജോലിയിൽനിന്ന്‌ നിർബന്ധിതമായി പിരിഞ്ഞുപോകണമെന്നാണ്‌ ബിഎസ്എൻഎൽ എറണാകുളം ഡിജിഎം ആവശ്യപ്പെട്ടിരിക്കുന്നത്‌.  ബിഎസ്എൻഎൽ നിയമിച്ച അച്ചടക്കസമിതിയുടെ റിപ്പോർട്ടിനുപിന്നാലെയാണ് നടപടി.  ഫെയ്‌സ്‌ബുക്കിലൂടെ രഹ്‌നതന്നെയാണ്‌ പിരിച്ചുവിട്ട കാര്യം പുറത്തുവിട്ടത്‌. 

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി 18 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. 2005 ജനുവരിമുതൽ സർവീസിലുള്ള രഹ്‌ന, നിലവിൽ പാലാരിവട്ടം ബിഎസ്‌എൻഎൽ ഓഫീസിലെ ടെലികോം ടെക്‌നീഷ്യനാണ്‌. 18 മാസമായി സസ്‌പെൻഷനിലാണ്‌. നടപടിയെ നിയമപരമായി നേരിടുമെന്ന്‌ രഹ്‌ന പറഞ്ഞു.
‘കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമാണ്‌ ബിഎസ്‌എൻഎൽ സംഘി ഡിസിപ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്‌. വിഷയം കത്തിനിന്ന സമയത്ത് 15 വർഷ സർവീസും രണ്ടുതവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും നേടിയ തന്നെ, ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ അതിനെതിരെ ജനരോഷം ഉണ്ടാകുമെന്നു ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയത്‌.

ജൂനിയർ എൻജിനിയറാകുന്നതിനായി എഴുതിയ പരീക്ഷയുടെ ഫലവും പ്രൊമോഷനും തടഞ്ഞുവച്ചു. ആളുകൾ ഈ വിഷയം മറന്നുതുടങ്ങുന്ന അവസരത്തിലാണ്‌ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമുണ്ടായത്’.‌–-  രഹ്‌ന ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top