25 May Monday

ആരോഗ്യമന്ത്രിക്കെതിരെ സഭ്യേതര പരാമര്‍ശവുമായി കെഎസ്‌യു മണ്ഡലം പ്രസിഡന്റ്; കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

കൊച്ചി > ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ സഭ്യേതര പരമാര്‍ശവുമായി കെഎസ്‌യു നേതാവ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെഎസ്‌യു പുനലൂര്‍ മണ്ഡലം പ്രസിഡന്റുമായ ഹരികൃഷ്ണ എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ കമന്റ് ഇട്ടിരിക്കുന്നത്. ഡിവൈഎഫ്‌ഐ കുളത്തുപ്പുഴ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു

ആരോഗ്യമന്ത്രിക്കെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയതിന് മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലബാറി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്.

കോവിഡ് 19 രോഗബാധ തടയുന്നതിനുള്ള വിശ്രമമില്ലാത്ത പരിശ്രമത്തിലാണ് കേരളത്തിലെ ആരോഗ്യവകുപ്പും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നാടാകെ നടക്കുന്നത്. ലോകമാകെ വ്യാപിച്ച രോഗബാധയെന്ന നിലയില്‍ ആരോഗ്യമേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തിന്റെ ഓരോ നടപടികളെയും വിദഗ്ധരുള്‍പ്പെടെ വീക്ഷിക്കുകയുമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top