24 February Monday

വി എസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാര്‍ത്ത: ഡിജിപിക്ക് പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

തിരുവനന്തപുരം > ഭരണപരിഷ്‌‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് പരാതി നല്‍കിയത്.

എം ഫ്‌ളിന്റ് മീഡിയ എന്ന ചാനല്‍വഴിയാണ് വ്യാജവാര്‍ത്ത പ്രചിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top