29 February Saturday

8 ഓർഡിനൻസ്‌ പുനർവിളംബരം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


സ്വന്തം ലേഖകൻ
എട്ട് ഓർഡിനൻസ്‌ പുനർവിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവധി കഴിയാറായ സാഹചര്യത്തിലാണിത്‌.
2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ഓർഡിനൻസ്, ദ കേരള മിനറൽസ് (വെസ്റ്റിങ്‌ ഓഫ് റൈറ്റ്‌സ്) ഓർഡിനൻസ് 2020, 2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്, ദ കേരള കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ഓർഡിനൻസ് 2020, ദ കേരള അഗ്രികൾച്ചറൽ വർക്കേഴ്‌സ് (ഭേദഗതി) ഓർഡിനൻസ് 2020, ദ കേരള ലേബർ വെൽഫയർഫ് (ഭേദഗതി) ഓർഡിനൻസ് 2020, ദ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ്‌ ടെക്‌നോളജി ഓർഡിനൻസ് 2020 എന്നിവയാണ്‌ പുനർവിളംബരം ചെയ്യുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top