29 February Saturday

130 പേരെ നിരീക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കോവിഡ്‌ 19 (കൊറോണ) മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലിരുന്ന 130 പേരെക്കൂടി ഒഴിവാക്കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.  നിലവിൽ വിവിധ ജില്ലകളിലായി 2288 പേർ നിരീക്ഷണത്തിലുണ്ട്‌. 2272 പേർ വീട്ടിലും 16 പേർ ആശുപത്രികളിലുമാണ്‌. സംശയമുള്ള 408 സാമ്പിളുകൾ  പരിശോധനയ്ക്ക് അയച്ചു. ഇതിൽ 379 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top