24 February Monday

പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന മഹോത്സവത്തിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


ഇരവിപേരൂർ
പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന മഹോത്സവത്തിന്  പ്രത്യക്ഷ രക്ഷാദൈവസഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ കൊടിയേറി. രാവിലെ ഒമ്പതിന് ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനക്കുശേഷം പിആർഡിഎസ് പ്രസിഡന്റ് വൈ സദാശിവൻ കൊടിയേറ്റി. തുടർന്ന് ശ്രീകുമാർനഗറിലെ അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടന്നു. സഭയിലെ കുട്ടികൾക്കായി സഭ പ്രസിദ്ധീകരിച്ച സ്റ്റഡിക്ലാസ് പാഠപുസ്തകം സഭാ വൈസ് പ്രസിഡന്റ് എം പൊന്നമ്മയ്ക്ക് നൽകി സഭാ പ്രസിഡന്റ് പ്രകാശനംചെയ്തു.

വൈകിട്ട് നാലിന് ളേച്ചിമാതാ മണ്ഡപത്തിൽ നിന്നും ശ്രീകുമാരഗുരുദേവ സന്നിധാനത്തിലേക്ക് പൊയ്ക പ്രദക്ഷിണം നടന്നു.  വൈകിട്ട് അഞ്ചിന് എട്ടുകരസംഗമവും ആചാര്യകലാക്ഷേത്രം സംഗീതാരാധനയും നടത്തി. എട്ടുകര സമ്മേളനത്തിൽ സെക്രട്ടറി സി കെ ജ്ഞാനശീലൻ അധ്യക്ഷനായി.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 10ന്  “സമകാലിക ഇന്ത്യൻ അനുഭവവും ശ്രീകുമാരഗുരുദേവ ദർശനങ്ങളുടെ  പ്രസക്തിയും” എന്ന വിഷയത്തിൽ വി വി  സ്വാമി പ്രബന്ധം അവതരിപ്പിക്കും. എം  ആർ രേണുകുമാർ സെമിനാർ ഉദ്ഘാടനംചെയ്യും.


പ്രധാന വാർത്തകൾ
 Top