29 February Saturday

ബെഫിയുടെ പാർലമെന്റ്‌ മാർച്ച്‌ 17ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കൊച്ചി
സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണ സബ് കമ്മിറ്റി 17ന് നടത്തുന്ന പാർലമെന്റ്‌ മാർച്ച്‌ വിജയിപ്പിക്കണമെന്ന്‌ ബെഫി അഭ്യർഥിച്ചു. സഹകരണമേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കവർന്നെടുക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മുൻകാലങ്ങളിൽ സഹകരണ മേഖലയ്‌ക്ക് നൽകിയിരുന്ന എല്ലാ പരിരക്ഷകളും പടിപടിയായി ഇല്ലാതാക്കുകയാണ്‌. സഹകരണസംഘങ്ങൾ നൽകുന്ന ഹ്രസ്വകാല കാർഷികമേഖലാ വായ്പകൾക്ക് നബാർഡ് നൽകിയിരുന്ന പുനർവായ്പാ സംവിധാനം പടിപടിയായി കുറയ്‌ക്കുകയാണ്‌.

കാർഷിക ഗ്രാമവികസന ബാങ്കുകൾക്ക് ബാങ്കിങ്‌ ലൈസൻസ് നൽകുക, പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങൾക്ക് വാണിജ്യബാങ്കുകൾ നേരിട്ടു വായ്പ നൽകാനുള്ള തീരുമാനം തിരുത്തുക, അർബൻ ബാങ്കുകളെ സ്മോൾ ഫിനാൻസ് ബാങ്കുകളാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാർലമെന്റ്‌ മാർച്ചിൽ ഉന്നയിക്കുന്നത്.

മാർച്ച്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കാർഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനാ പ്രതിനിധികൾ ധർണയിൽ പങ്കെടുക്കുമെന്ന്‌ ബെഫി പ്രസിഡന്റ്‌ ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിലും അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top