18 June Tuesday

ഉപതെരഞ്ഞെടുപ്പ്‌: റാന്നിയിൽ വിജയം ആവർത്തിച്ച്‌ ഇടതുമുന്നണി

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

പത്തനംതിട്ട > റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‌ മിന്നും വിജയം. എല്‍ഡിഎഫിന്റെ ആര്‍ സുധാകുമാരി 55 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്‌ത 752 വോട്ടിൽ 353 വോട്ടും നേടിയാണ്‌ എല്‍ഡിഎഫിലെ ആര്‍ സുധാകുമാരി വിജയിച്ചത്‌. ബിജെപി സ്ഥാനാർഥി കെ ബി പ്രസന്നകുമാരി 298 വോട്ട്‌ നേടിയപ്പോൾ 101 വോട്ടു നേടിയ കോണ്‍ഗ്രസിലെ വി എസ് രജനി മൂന്നമതായി. പഞ്ചായത്തംഗമായിരുന്ന വനജകുമാരി ജോലി ലഭിച്ചതുമൂലം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ്‌ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച്‌ എല്‍ഡിഎഫ് ടൗണില്‍ പ്രകടനം നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി പി ആര്‍ പ്രസാദ്, സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി എന്‍ ശിവന്‍കുട്ടി, സിപിഐ ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, കേരള കോണ്‍ഗ്രസ്(ഡി) ജില്ലാ സെക്രട്ടറി പ്രകാശ് കുഴിക്കാല, പഞ്ചായത്ത് പ്രസിഡന്റ്‌ ശശികല രാജശേഖരന്‍,വൈസ് പ്രസിഡന്റ്‌ ടി പി അജി, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top