23 March Saturday
മോഡിയുടെ യുവജന വഞ്ചനയുടെ നേർക്കാഴ‌്ച

‘തൊഴിൽ തേടി യുവത തെരുവിലേക്ക‌്’ പുസ‌്തകം പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുവജന വഞ്ചനയുടെ നേർസാക്ഷ്യമായ‌് ‘തൊഴിൽ തേടി യുവത തെരുവിലേക്ക‌്’ പുസ‌്തകം. യുവധാര പബ്ലിക്കേഷൻസിന്റെ പുസ‌്തകം കഴിഞ്ഞ അഞ്ച‌് വർഷക്കാലം ബിജെപി സർക്കാർ രാജ്യത്തിന്റെ തൊഴിൽമേഖല തകർത്ത‌് യുവജനങ്ങളെ തൊഴിൽ രഹിതരാക്കിയതിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിയമനത്തിൽ റെക്കോഡ‌് സൃഷ്ടിച്ച‌് ബദൽ മാതൃക സൃഷ്ടിച്ച എൽഡിഎഫ‌് സക്കാരിന്റെ കേരള മോഡലിനെയും പുസ‌്തകം പരിചയപ്പെടുത്തുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ‌്മയാണ‌് രാജ്യം അഭിമുഖീകരിക്കുന്നതെന്ന‌് കണക്കുകൾ സഹിതമാണ‌് പുസ‌്തകത്തിൽ വിശദീകരിക്കുന്നത‌്. രണ്ടരവർഷത്തിനുള്ളിൽ ഒരുലക്ഷം പുതിയ നിയമനങ്ങൾ നടത്തിയും പുതിയ തസ‌്തികകൾ സൃഷ്ടിച്ചും യുവജനങ്ങളുടെ സ്വപ‌്നം സാക്ഷാൽക്കരിച്ച‌് മുന്നേറുന്ന എൽഡിഎഫ‌് സർക്കാരിന്റെ ഇടപെടലുകളും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട‌്. വർഷം രണ്ട‌് കോടി തൊഴിൽ എന്ന വാഗ‌്ദാനം നൽകി കബളിപ്പിച്ച മോഡി സർക്കാരിന്റെ പൊയ‌്മുഖം തകർക്കുകയാണ‌് പുസ‌്തകത്തിലെ ഒരോവാക്കുകളും കണക്കുകളും.

സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പുസ‌്തകം പ്രകാശനം ചെയ‌്തു. ഡിവൈഎഫ‌്ഐ ദേശീയ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് പുസ‌്തകം എറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറിയറ്റംഗം ഷിജുഖാൻ പുസ‌്തകപരിചയം നടത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം വി ശിവൻകുട്ടി, ഡിവൈഎഫ‌്ഐ വൈസ‌്പ്രസിഡന്റുമാരായ കെ യു ജനീഷ‌്കുമാർ, ഗ്രീഷ‌്മ അജയഘോഷ‌്, സെക്രട്ടറിയറ്റംഗം എസ‌് കവിത, ജില്ലാസെക്രട്ടറി കെ പി പ്രമോഷ‌്, ജില്ലാ പ്രസിഡന്റ‌്  വിനീത‌്, എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌് എന്നിവർ സംസാരിച്ചു. ഡിവൈഎഫ‌്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം സ്വാഗതം പറഞ്ഞു.   മാർച്ച‌് ഒന്ന‌് മുതൽ 15 വരെ ‘മോഡിജി, എവിടെ എന്റെ തൊഴിൽ’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ‌്ഐ സമര തെരുവ‌ുകൾ സംഘടിപ്പിക്കും. ബൂത്തുകൾ കേന്ദ്രീകരിച്ച‌് ഭവനസന്ദർശനവും നടത്തും. 30 രൂപയാണ‌് തൊഴിൽതേടി യുവത തെരുവിലേക്ക‌് പുസ‌്തകത്തിന്റെ വില.


പ്രധാന വാർത്തകൾ
 Top