26 January Wednesday

രക്തദാഹികൾക്കെതിരെ വിദ്യാർഥിപ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


കൊച്ചി
‘രക്തദാഹികളായ കെഎസ്‌യു–--കോൺ​ഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥിപ്രതിരോധം തീർത്തു. കോൺ​ഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ കോവിഡ് മാനദണ്ഡങ്ങളോടെ അണിനിരന്നു.

ധീരജ് ഉൾപ്പെടെ കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ അനുസ്മരിച്ച്, കോൺ​ഗ്രസിന്റെ അക്രമരാഷ്ട്രീയവും കുടിലതയും തുറന്നുകാട്ടി. ആലുവയിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി സി എസ് അമലും ഹൈക്കോടതി ജങ്ഷനുസമീപം ലാലൻ ടവറിൽ ജില്ലാ പ്രസിഡന്റ്‌ പി എം ആർഷോയും ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ നിരവധി വിദ്യാർഥികൾ ഓൺലൈനായും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top