27 February Thursday

ശബരിമലയിൽ മകരവിളക്ക് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


ശബരിമല
തീർഥാടക സാഗരം സാക്ഷിയാക്കി ബുധനാഴ്ച വൈകിട്ട് ശബരിമലയിൽ മകരജ്യോതി തെളിയും. ബുധനാഴ്ച പുലർച്ചെ 2.09ന്‌ മകരസംക്രമപൂജ നടന്നു. വൈകിട്ട് അഞ്ചിന് നട തുറക്കും. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം ബുധനാഴ്ച വൈകിട്ട് സന്നിധാനത്തെത്തും. തിരുവാഭരണ പേടകത്തിന് സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  പേടകം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, സ്‌പെഷൽ കമീഷണർ എം മനോജ്‌ എന്നിവർ ഉൾപ്പെടുന്ന സംഘം ഏറ്റുവാങ്ങും. തുടർന്ന്  6.30 ന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. 6.45 ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശനം.

തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഒരുക്കാനുമുള്ള സംവിധാനം പൊലീസ്, എൻഡിആർഎഫ്, ദ്രുതകർമസേനാ വിഭാഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രണ്ട് ദിവസമായി വൻ തീർഥാടക തിരക്കാണ്‌.


പ്രധാന വാർത്തകൾ
 Top