27 February Thursday

സുപ്രീംകോടതിയെ സമീപിച്ചത്‌ പൗരാവകാശ സംരക്ഷണത്തിന്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


ഇന്ത്യൻ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽത്തന്നെ നിൽക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട്  പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണ്. അതിൽനിന്ന് വ്യതിചലിക്കുന്നത്‌ ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്. തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യസംസ്ഥാനമാണ് കേരളം.  കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാന ഇടപെടൽ നടത്താൻ അഭ്യർഥിച്ചിട്ടുണ്ട്. ജനങ്ങളുടെ യോജിച്ച ശബ്ദമാണ് ഉയരുന്നത്. ജനാധിപത്യം അതിന്റെ സമഗ്രതയോടെ പുലരാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top