27 February Thursday

ഭരണഘടന സംരക്ഷിക്കാൻ ഒന്നിക്കണം : അടൂർ ഗോപാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


ഭരണഘടനയുടെ പവിത്രത സംരക്ഷിക്കാൻ ജാതി–-മത രാഷ്ട്രീയഭേദമെന്യേ ഒന്നിക്കേണ്ട അവസരമാണ് രാജ്യത്തെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പൊന്നാനിയിൽ പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർഥിയായിരിക്കെ ലോകത്തെ മിക്ക രാജ്യങ്ങളുടെയും ഭരണഘടന പഠിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അവയുടെയൊക്കെ മികവ് പകർത്തിയും കുറവുകൾ പരിഹരിച്ചും തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടന. മനോഹരമായ മാതൃകയാണത്. അതിനെ സംരക്ഷിക്കുകയും   മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത്‌ ഓരോ പൗരന്റെയും അവകാശവും കടമയുമാണ്.

സിനിമ അടക്കമുള്ള ആവിഷ്‌കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് കേന്ദ്രം. അധികാരത്തിന്റെ പരസ്യങ്ങൾ കാണിക്കാൻ മാത്രം ഉള്ളതായി സിനിമ മാറി. അധികാരത്തിന് പാദസേവ ചെയ്യേണ്ട ഗതികേടും സിനിമയിലുണ്ട്. പ്രതിഷേധിക്കുന്നതൊക്കെ കൊള്ളാം, ടാക്സ് അടച്ചോണം റെയ്ഡ് നടത്തും എന്ന ഭീഷണി ഉയരുന്ന കാലമാണിത്‐അടൂർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top