29 February Saturday

കുട്ടനാട്ടില്‍ മാണി ഗ്രൂപ്പ് തന്നെ: ജോസ് കെ മാണി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിൽനിന്നുതന്നെ മത്സരിക്കുമെന്ന് പാർടി ചെയർമാൻ ജോസ് കെ മാണി. രണ്ടുദിവസങ്ങളിലായി ചരൽക്കുന്നിൽ നടക്കുന്ന കേരള കോൺഗ്രസ് എം സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന്റെ അക്കൗണ്ടിൽ കിട്ടിയ മണ്ഡലത്തിൽ  രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച്‌ ജോസഫിനോടൊപ്പമുള്ളയാൾക്ക് അവസരം കൊടുത്തൂവെന്നേയുള്ളു. ഇനിയും വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

പാലായിലെ പരാജയത്തിന് പിന്നിൽ കൊടുംചതി ഉണ്ടായി. ജോസഫും കൂട്ടരും രണ്ടില ചിഹ്നം ദുരുപയോഗിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം മരവിപ്പിച്ചിട്ടുണ്ട്‌. 20ന് നടക്കുന്ന ഹിയറിങ്ങിൽ അന്തിമ തീർപ്പാകുമെന്ന് കരുതുന്നു. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുകൂട്ടണമെന്നും കാർഷിക കമീഷൻ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top