13 August Thursday

തോട്ടം തൊഴിലാളികളുടെ ദിവസവേതനം 52 രൂപ കൂട്ടി ; കൂട്ടിയ വേതനം ജനുവരിമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019


സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ ദിവസവേതനം 52 രൂപ കൂട്ടി.  ജനുവരിമുതൽ കൂട്ടിയ വേതനം ലഭിക്കും. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ് തൊഴിലാളികളും തോട്ടം ഉടമകളും തമ്മിൽ ധാരണയായത്. മന്ത്രി ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. തേയില, കാപ്പി, റബർ, ഏലം വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് ശമ്പള വർധന ബാധകമാണ്‌. അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ഉൾപ്പെടെയാണ് 52 രൂപ വർധിപ്പിക്കുക.  ഈ വർഷം ഫെബ്രുവരിമുതൽ തൊഴിലാളികൾക്ക് 50 രൂപ ഇടക്കാലാശ്വാസം നൽകിയിരുന്നു.  കുടിശ്ശിക ത്തുക 2020 മാർച്ച് 31നുള്ളിൽ കൊടുത്തുതീർക്കും.

ഇടക്കാലാശ്വാസം ലഭിക്കുന്നതിനുമുമ്പുള്ള 2019 ജനുവരിയിലെ വർധിപ്പിച്ച ശമ്പള കുടിശ്ശികയും ഉടൻ വിതരണംചെയ്യും.സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികൾക്കുലഭിക്കാനുള്ള ആനുകൂല്യം സമയബന്ധിതമായി നൽകണം. ലീവ് ആനുകൂല്യം, ബോണസ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയുടെ കാര്യത്തിലും നിയമാനുസൃത നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകളും മാനേജ്മെന്റുകളുംതമ്മിൽ തോട്ടങ്ങളിൽ ധാരണയാകണമെന്നും മന്ത്രി പറഞ്ഞു.

ലേബർ കമീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ലേബർ കമീഷണർ സി വി സജൻ, അഡീഷണൽ ലേബർ കമീഷണർമാരായ രഞ്ജിത് മനോഹർ, കെ ശ്രീലാൽ എന്നിവരും  പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top