04 December Wednesday

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ; കുട്ടികളുടെ ഹരിതസഭ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


തിരുവനന്തപുരം
മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് അവബോധം നൽകാനും മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങളിൽ വ്യാഴാഴ്‌ച ഹരിതസഭ സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ്‌ പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലായി 97,425 കുട്ടികൾ ശിശുദിനത്തിലും പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ 69,825 കുട്ടികൾ അടുത്ത ദിവസങ്ങളിലും നടക്കുന്ന ഹരിതസഭയിൽ പങ്കെടുക്കും.

മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top