13 December Friday

പഴയ കുട വലിച്ചെറിയല്ലേ, മീൻസഞ്ചിയാക്കിത്തരാം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


മുളന്തുരുത്തി
മീൻ വാങ്ങാൻ ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട, തുരുത്തിക്കര സയൻസ് സെന്ററിൽ എത്തിയാൽ മനോഹരമായ മീൻസഞ്ചിയുമായി മടങ്ങാം. ഉപയോഗശൂന്യമായ കുടകൾവാങ്ങി സഞ്ചിയാക്കി നൽകുന്ന പദ്ധതിയാണ് സയൻസ് സെന്റർ ആരംഭിച്ചത്.

ഇവിടെ മറ്റ് ആവശ്യങ്ങൾക്കുള്ള സഞ്ചികളും ബാഗുകളും  തയ്യാറാക്കിനൽകുന്നുണ്ട്. മീനും ഇറച്ചിയും വാങ്ങുന്നതിന് ഇത്‌ ഉപയോഗിക്കാൻ പറ്റിയിരുന്നില്ല. അങ്ങനെയാണ്‌ കഴുകി ഉപയോഗിക്കാൻ കഴിയുന്ന കുടശ്ശീലസഞ്ചി എന്ന ആശയത്തിലെത്തിയത്‌. കോട്ടൺതുണിയും ചേർത്താണ്‌ സഞ്ചിയുണ്ടാക്കുന്നത്‌. ആദ്യഘട്ടമെന്ന നിലയിൽ വീടുകളിൽ എത്തി പഴയ കുടകൾ ശേഖരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യുണിറ്റ് വൈസ് പ്രസിഡന്റ്‌ എം കെ ശാന്ത, സയൻസ് സെന്റർ നിർമാണവിഭാഗം കോ–--ഓർഡിനേറ്റർ ടി പി ദീപ്തിമോൾ, മിനി കൃഷ്ണൻകുട്ടി, ടി ജിബിൻ, എം എസ് ബിനില, എം കെ അഭിജിത്, ആദർശ് ശശി, കെ ബി കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top