13 December Friday

നിർമാണങ്ങൾക്ക്‌ സർക്കാർ സിമെന്റ്‌: സാധ്യത പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത ശതമാനം മലബാർ, -ട്രാവൻകൂർ സിമെന്റ് ഫാക്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന സിമെന്റ്‌ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. നേരത്തെ ഇത്തരം ആലോചന നടന്നിരുന്നു. എന്നാൽ നിയമപ്രശ്‌നങ്ങൾ തടസ്സമായി. പി കെ ശശിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ സ്റ്റീൽ ഫാക്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന കമ്പികൾ സർക്കാർ നിർമിതികൾക്ക്‌ നിർബന്ധമാക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും.

കഞ്ചിക്കോട് വ്യവസായ മേഖലയിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിന്‌ നടപടികൾ ഊർജിതമാക്കും. അതോടൊപ്പം ഉൽപ്പാദനച്ചെലവിന്റെ പേരിൽ സംസ്ഥാനം വിട്ട് വ്യവസായങ്ങൾ മറ്റിടങ്ങളിലേക്ക് പോകുന്നത് തടയാൻ അവർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനാകുമോയെന്ന് പരിശോധിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ പ്രത്യേക പഠനം നടത്തുന്നത്‌ ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top