12 November Tuesday

16നും 17നും ഇടിമിന്നലോടെ മഴ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


തിരുവനന്തപുരം
ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത്‌ ഇടിമിന്നലോടെയുള്ള മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും.

ബുധനാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്‌. ഞായറാഴ്‌ച കേരളത്തിൽ സാമാന്യം വ്യാപകമായി മഴ ലഭിച്ചു. കോട്ടയം കോഴയിൽ 14 ഉം പിറവത്ത്‌ ഏഴും കോന്നിയിൽ നാലും സെന്റീമീറ്റർ മഴ ലഭിച്ചു.


പ്രധാന വാർത്തകൾ
 Top