21 September Saturday

സർക്കാർ ജീവനക്കാർക്ക് ഹാജറിന്‌ മൊബൈൽ ആപ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


തിരുവനന്തപുരം
സർക്കാർ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താൻ താൽക്കാലികമായി ഫെയ്സ് റെക്ക​ഗ്‍നിഷൻ (മുഖം തിരിച്ചറിയൽ) മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം നിലവിൽ സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്ന ആധാർ അധിഷ്ഠിത വിരലടയാള പഞ്ചിങ് മെഷീനുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനാലാണ് പകരം സംവിധാനം ഏർപ്പെടുത്തുന്നത്. പരിഷ്കരണം നടക്കുമ്പോൾ പഞ്ചിങ് സംവിധാനം പ്രവർ‌ത്തനരഹിതമാകുന്ന ഓഫീസുകളിലാണ് മൊബൈൽ ആപ് ഉപയോ​ഗിക്കുക. 

നാഷണൽ ഇൻഫർമാറ്റിക് സെന്റർ വികസിപ്പിച്ച ആപ്പാണ് ഉപയോഗിക്കേണ്ടത്. ഓഫീസിനുള്ളിലും പരിസരത്തും മാത്രമേ ഈ ആപ്പിലൂടെ ഹാജർ രേഖപ്പെടുത്താനാകൂ. ഓരോ ഓഫീസിലും പഞ്ചിങ്ങിന്റെ ചുമതലയുള്ള നോഡൽ ഓഫീസർമാർക്ക് ഐടി മിഷന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പരിശീലനം നൽകും. പരിശീലനം കൃത്യമായി നടക്കുന്നോ എന്നറിയാൻ ഐടി മിഷൻ ഡയറക്ടറെ ചുമതലപ്പെടുത്തി. നോഡൽ ഓഫീസർമാരാണ് മറ്റു ജീവനക്കാർക്ക് പരിശീലനം നൽകുക. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം പുതിയ സംവിധാനം വരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top