26 September Saturday

34 പേർക്ക്‌ കോവിഡ്‌ : ആയവനയിൽ ആശങ്ക; ആന്റിജൻ പരിശോധന ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


മൂവാറ്റുപുഴ
ആയവന പഞ്ചായത്തിൽ സമ്പർക്കംവഴി കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചമുതൽ ആരോഗ്യവകുപ്പ്‌ മൊബൈൽ ആന്റിജൻ പരിശോധന നടത്തും. പഞ്ചായത്തിലെ പകൽവീടാണ് പരിശോധനാകേന്ദ്രമായി സജ്ജീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്‌ച സ്ഥിരീകരിച്ച പത്തുപേരുൾപ്പെടെ 44 പേർക്കാണ്‌ രോഗം കണ്ടെത്തിയത്. 315 പേരാണ് ഇവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ളത്. 24 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 15 പേരുടെ പരിശോധനാഫലം അറിയാനുണ്ട്.

മൂവാറ്റുപുഴ താലൂക്ക് മിനി കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. എൽദോ എബ്രഹാം എംഎൽഎ അധ്യക്ഷനായി. പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്ക് തുടർപഠനത്തിന് അപേക്ഷ സമർപ്പിക്കാൻ അഞ്ചൽപ്പെട്ടി അക്ഷയ സെന്റർ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ആർഡിഒ കെ ചന്ദ്രശേഖരൻനായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്, പഞ്ചായത്ത് പ്രസിഡന്റ് റബി ജോസ്, മെമ്പര്‍മാരായ സിന്ധു ബെന്നി, ജൂലി സുനിൽ, മെഡിക്കല്‍ ഓഫീസര്‍ കിരൺ നാരായണൻ, പഞ്ചായത്ത് സെക്രട്ടറി പി എം ജയരാജ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top