19 July Friday

കൊൽക്കത്തയിലെ അക്രമം : കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

കോഴിക്കോട് :കൊൽക്കത്ത NRS മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കു നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ SFI യൂണിറ്റ് പ്രതിഷേധ കൂട്ടായ്മയും തുടർന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. പ്രതീകാത്മകമായി വിദ്യാർത്ഥികൾ ഹെൽമെറ്റ്‌ ധരിച്ചും ബാൻഡേജ് കെട്ടിയുമാണ് പ്രകടനത്തിൽ പങ്കെടുത്തത്.

ഇക്കഴിഞ്ഞ ജൂൺ പതിനൊന്നാം തീയതി കൊൽക്കത്തയിലെ NRS മെഡിക്കൽ കോളേജിൽ ഒരു വൃദ്ധൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ അങ്ങേയറ്റം ഗുരുതരമാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.

ജീവൻ രക്ഷിക്കുന്നവരുടെ ജീവന്റെ സുരക്ഷ അനിശ്ചിതാവസ്ഥയിലാകുന്ന ഇത്തരം സന്ദർഭങ്ങൾ ഒറ്റപെട്ടവയല്ല. ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വികാരങ്ങളും ചിന്തകളും ആഗ്രഹങ്ങളും തന്നെയാണ് ഡോക്ടർ സമൂഹത്തെ പ്രതിനിധീകരിക്കുന്നവർക്കും ഉള്ളത് എന്നു പൊതുസമൂഹം മനസിലാക്കേണ്ട കാലം അതിക്രമിച്ചു.  അതുകൊണ്ട്തന്നെ ഇത്തരം സന്ദർഭങ്ങളിൽ കണ്ണടച്ച് ഇരുട്ടാക്കുക എന്ന നയം സ്വീകരിക്കാനാകില്ല. ശക്തമായി പ്രതികരിച്ചും, ചോദ്യം ചെയ്യപ്പെടേണ്ട സാഹചര്യങ്ങളിൽ ചോദ്യം ചെയ്തും മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളു. ബംഗാൾ എന്ന കണ്ണെത്താദൂരത്തു നടന്ന ഒരു ഒറ്റപെട്ട സംഭവം മാത്രമല്ല ഇത് മറിച്ച് മെഡിക്കൽ സമൂഹം പലപ്പോഴായി കടന്നുപോകുന്ന സാഹചര്യങ്ങൾ തന്നെയാണെന്ന് എസ് എഫ് ഐ ചൂണ്ടിക്കാട്ടി.

ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള കേരള ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് കാഷ്വാലിറ്റിയുടെ മുന്നിലായി പ്രദർശിപ്പിച്ചു. യോഗത്തിൽ  ഗായത്രി,  Dr.വൈശാഖ് എന്നിവർ സംസാരിച്ചു. ലദീദ നന്ദി പറഞ്ഞു. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top