20 July Saturday

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

പത്തനംതിട്ട > ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.പതിനെട്ടാം പടിക്ക്  മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷം മാത്രമെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാംപടികയറി ദര്‍ശനം നടത്താന്‍ അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല.

മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.20. 6. 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്‌ക്കും.
 


പ്രധാന വാർത്തകൾ
 Top