22 October Tuesday

നിപാ : ലാബ് പരിശോധനയ‌്ക്ക് പരിശീലനം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


കളമശേരി
സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ, ലാബ് ടെക്നീഷ്യന്മാർ, പിജി വിദ്യാർഥികൾ എന്നിവർക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ‌്ധർ നിപാ പരിശോധനകളിൽ പരിശീലനം നൽകി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നടന്ന പരിശീലനം പ്രിൻസിപ്പൽ വി കെ ശ്രീകല ഉദ്ഘാടനംചെയ്തു.

വൈസ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ, ആർഎംഒ ഗണേഷ് മോഹൻ, മൈക്രോബയോളജി വിഭാഗം മേധാവി ജെ ലാൻസി എന്നിവർ സംസാരിച്ചു. പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി ടി മൗര്യ, ഡോ. അനിത ഷെട്ടെ, ഡോ. റീമ സഹായ്, ത്രിപർണ മജുംദാർ തുടങ്ങിയവർ  ക്ലാസുകളെടുത്തു. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.


പ്രധാന വാർത്തകൾ
 Top