25 May Wednesday

കുഞ്ഞുമോന്‍ ആവേശത്തിലാണ്... ;ഡോ. ജോ ജോസഫിനെ 
ജയിപ്പിക്കാന്‍

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


കൊച്ചി
ത-ൃക്കാക്കര മണ്ഡലം ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പ്രചാരണത്തിനായി അത്താണിയിലെത്തിയതുമുതൽ കുഞ്ഞുമോൻ അദ്ദേഹത്തിനൊപ്പമുണ്ട്. പത്താംവയസ്സിൽ അസുഖത്തെതുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും അറുപതുകാരനായ കുഞ്ഞുമോ​ന്റെ തെരഞ്ഞെടുപ്പാവേശത്തിന് കുറവൊന്നുമില്ല. മുറിച്ചുമാറ്റിയ കാലിന് പകരം വാക്കിങ് സ്റ്റിക്ക് കുത്തി ചുറുചുറുക്കോടെ അദ്ദേഹം ഡോ. ജോ ജോസഫിനായി വോട്ടഭ്യർഥിക്കുകയാണ്. നാട്ടുകാർക്ക് കുഞ്ഞുമോ​ന്റെ ആവേശം പരിചിതമാണെങ്കിലും പ്രചാരണത്തിന് തൃക്കാക്കരയെത്തിയവര്‍ക്കെല്ലാം വടിയും കുത്തി ഇത്രവേ​ഗം എങ്ങനെ നടക്കുന്നുവെന്നായിരുന്നു അത്ഭുതം.  കാലില്ലാത്തത് ഒന്നിനും തടസ്സമായിട്ടില്ലെന്നും പാർടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും കുഞ്ഞുമോൻ പറഞ്ഞു. സിപിഐ എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു കുഞ്ഞുമോൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top