തിരുവനന്തപുരം
പ്രശസ്ത ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ തലസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്ക് യാത്രതിരിച്ചു. വെള്ളി ഉച്ചയ്ക്ക് മകൾ ശാലിനിക്കൊപ്പം വിമാനമാർഗമാണ് ബംഗളൂരുവിലേക്ക് പോയത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചു. ആരോഗ്യവിവരങ്ങൾ തിരക്കി അൽപ്പസമയം ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. വ്യാഴാഴ്ച സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ള തലസ്ഥാനത്തെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.
രണ്ടു പതിറ്റാണ്ടായി കവടിയാർ ഗോൾഫ്ലിങ്ക് റോഡിലെ ഫ്ലാറ്റിലായിരുന്നു കെ എൻ പണിക്കരും ഭാര്യ ഉഷയും താമസിച്ചിരുന്നത്. കഴിഞ്ഞ അഞ്ചിന് ഭാര്യ മരിച്ചതോടെ ഒറ്റക്കായതിനാലാണ് ബംഗളൂരുവിലേക്ക് താമസം മാറ്റുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..