16 June Sunday

മെഡിക്കൽ മേൽനോട്ട സമിതി: ഓർഡിനൻസ‌ിനു പകരം ബിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിയുടെയും ഫീസ് നിർണയ സമിതിയുടെയും അംഗസംഖ്യ കുറയ്ക്കാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതു സംബന്ധിച്ച ഓർഡിനൻസിന‌് തെരഞ്ഞെടുപ്പ‌് കമീഷന്റെ അനുമതി ലഭിച്ചെങ്കിലും നിയമസഭാ സമ്മേളനം തീരുമാനിച്ച സാഹചര്യത്തിലാണ‌് ബിൽ കൊണ്ടുവരുന്നത്.

കോറം തികയാത്തതിന്റെ പേരിൽ കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ 10ൽനിന്ന് അഞ്ചായും പ്രവേശന മേൽനോട്ട സമിതിയുടെ അംഗസംഖ്യ ആറായും കുറയ്ക്കാനായിരുന്നു ഓർഡിനൻസ്. എന്നാൽ, പെരുമാറ്റച്ചട്ടംമൂലം തെരഞ്ഞെടുപ്പ‌് കമീഷന്റെ അനുമതി വാങ്ങണമെന്ന‌് ഗവർണർ നിർദേശിച്ചു. വോട്ടെടുപ്പിനുശേഷമാണ‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ ഓർഡിനൻസ് ഇറക്കാൻ അനുമതി നൽകിയത്. ഇത‌് നിയമവകുപ്പിന്റെ പരിശോധനയിലിരിക്കെ, നിയമസഭയുടെ വർഷകാലസമ്മേളനം വിളിക്കാൻ തീരുമാനമായി. സഭ ചേരാൻ തീരുമാനിച്ചാൽ ഓർഡിനൻസ് ഇറക്കാനാകില്ല.

നിയമസഭ ജൂലൈ ആദ്യം വരെയുള്ളതിനാൽ അതിനു മുമ്പായി ഫീസ് സംബന്ധിച്ച‌് തീരുമാനം എടുക്കണം. ഈ സാഹചര്യത്തിലാണ‌് ബിൽ കൊണ്ടു വരുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top