15 May Saturday

മുരുകൻ കാട്ടാക്കടയ്‌ക്ക്‌ വധഭീഷണി : പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021


ആലുവ
കവി മുരുകൻ കാട്ടാക്കടയ്ക്കു നേരെയുള്ള വധഭീഷണിയിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. പ്രകടനം ആലുവ ടൗൺഹാൾ പരിസരത്തുനിന്ന്‌ ആരംഭിച്ച് റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ സമാപിച്ചു. കവിയുടെ ‘മനുഷ്യനാകണം' എന്ന കവിത പാടിയായിരുന്നു പ്രതിഷേധം. റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ ഉദ്ഘാടനം ചെയ്തു. എം വി വിജയകുമാരി അധ്യക്ഷയായി. സംഗീതനാടക അക്കാദമി ‌വൈസ്‌ ചെയർമാൻ സേവ്യർ പുൽപ്പാട്ട്, കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം വി എം പ്രഭാകരൻ, പെരുമ്പാവൂർ മേഖലാ സെക്രട്ടറി ടി പി അജയകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ഇബ്രാഹിംകുട്ടി, ജയൻ മാലിൽ, സഹീർ അലി, കെ കെ രാജേഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top