കൊച്ചി
കൂട്ടപ്പിരിച്ചുവിടലിനെതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ എറണാകുളം ഹെഡ് ഓഫീസിനുമുന്നിൽ ആരംഭിച്ച അനിശ്ചിതകാലസമരം 11-–-ാം ദിവസത്തിലേക്ക്. പത്താം ദിവസത്തെ സമരം ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി പി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് (സിഐടിയു) മുത്തൂറ്റ് യൂണിറ്റ് അംഗം ജോയ്സി ക്രിസ്തുദാസ് അധ്യക്ഷയായി.
റീജണൽ കമ്മിറ്റി അംഗം ബിന്ദു സുനിൽ, ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ എൻ കിഷോർ, സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗം കെ പി ബിനു, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അംഗം പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ വൈറ്റില ഏരിയ കമ്മിറ്റി അഭിവാദ്യമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..