05 December Thursday

മരട്‌ ഫ്ലാറ്റ്: മാലിന്യം നീക്കാൻ ടെൻഡർ ക്ഷണിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019


കൊച്ചി
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്‌ടങ്ങളും മാലിന്യവും നീക്കാനുള്ള കമ്പനികളുടെ  തെരഞ്ഞെടുപ്പിനായി അടുത്തദിവസം ടെൻഡർ  ക്ഷണിക്കും.

മാലിന്യം നീക്കി, സംസ്കരിക്കാനുള്ള പൂർണ ഉത്തരവാദിത്തം തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്കായിരിക്കും. മാലിന്യം നിക്ഷേപിക്കാനുള്ള ഇടം കണ്ടെത്തേണ്ടതും ഇതേ കമ്പനിയാണ്.

കോൺക്രീറ്റ്, ഇഷ്ടിക, കല്ലുകൾ ഉൾപ്പെടെ 76,000 ടൺ മാലിന്യം നീക്കേണ്ടിവരുമെന്ന്‌ കണക്കാക്കുന്നു.  ഇത്‌ നെൽപ്പാടം, നീർത്തടം, ചതുപ്പ്‌ എന്നിവിടങ്ങളിൽ തള്ളാൻ പാടില്ല. ഒരു വിദേശകമ്പനിയുൾപ്പെടെ 10 സ്ഥാപനങ്ങളാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. മറ്റുള്ളതെല്ലാം കേരളത്തിൽനിന്നുള്ളവയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top