28 November Saturday

വെഞ്ഞാറമൂട് ഇരട്ടക്കൊല : എട്ടാംപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


കൊച്ചി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ എട്ടാംപ്രതി മരുതുംമൂട് സ്വദേശി നജീബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് ഇയാൾ. കൊലപാതകം ആസൂത്രണം ചെയ്തതിലും പ്രതികളെ സഹായിക്കുന്നതിലും ഇയാൾക്ക്‌ പങ്കുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തെളിവ് നശിപ്പിക്കുന്നതിന് ശ്രമിച്ച പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടംതട്ടുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ സി കെ സുരേഷ് അറിയിച്ചു.

ഇത്തരം കേസുകളിൽ പ്രതിക്കെതിരെ പൊലീസ് കണ്ടെത്തുന്ന തെളിവുകളുടെമാത്രം അടിസ്ഥാനത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം ഉൾപ്പെടെയുള്ള സാഹചര്യം കണക്കിലെടുക്കണമെന്നും ജസ്റ്റിസ് അശോക് മേനോൻ വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top