22 October Tuesday

പാലായിൽ യുഡിഎഫിലെ അനൈക്യം പ്രകടം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


സ്വന്തം ലേഖകൻ
പാലാ ഉപതെരഞ്ഞെടുപ്പിൽ യോജിച്ച സ്ഥാനാർഥിയെ നിർത്താൻപോലും യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മൂന്ന് കേരള കോൺഗ്രസുകാർ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതാണ‌് പാലായിലെ കാഴ‌്ച.

യുഡിഎഫിന‌് യോജിച്ച‌് പ്രവർത്തിക്കാൻ കഴിയുന്നില്ല. ജോസഫും മാണിയും ഒന്നിച്ചുനിന്ന ഘട്ടത്തിൽപോലും യോജിപ്പുണ്ടായിരുന്നില്ലെന്നതാണ‌് പി ജെ ജോസഫ‌്  വെളിപ്പെടുത്തിയത‌്. പാർലമെന്റ‌ിൽ പോവുകയെന്ന ജോസഫിന്റെ ആഗ്രഹം തകർത്തു.  കേരള കോൺഗ്രസ‌് എമ്മിലെ തർക്കത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ചിന്ത എൽഡിഎഫിനില്ല. തർക്കമുണ്ടായി മുന്നണിവിടുന്നവർക്ക‌് പിറ്റേന്ന് കയറിവരാനുള്ള സ്ഥലമല്ല എൽഡിഎഫ‌്. രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തുവരുന്നവരെ ഉൾക്കൊണ്ട ചരിത്രമാണ് എൽഡിഎഫിനുള്ളത‌്. ഇത്തവണ പാലായിൽ എൽഡിഎഫ‌് ജയിക്കുമെന്നും കോടിയേരി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top