23 September Wednesday

121 രോഗികൾ; പരിശോധിച്ചത്‌ 4653 സാമ്പിളുകൾ ; 867 പേർ വീടുകളിൽ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കൊച്ചി
ജില്ലയിൽ ബുധനാഴ്‌ച 121 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 116 പേർക്കും സമ്പർക്കം വഴിയാണ്‌ പകർന്നത്‌. ആറുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഫോർട്ടുകൊച്ചി സ്വദേശികളായ 12 പേർക്കും വെണ്ണലയിൽ ഒരു കുടുംബത്തിലെ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ്‌ നാവികസേനാ ഉദ്യോഗസ്ഥർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1355 ആയി. 51 പേർ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഒമ്പതുപേരും മറ്റ് ജില്ലകളിൽനിന്നുള്ള മൂന്നുപേരും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം സർക്കാർ–-സ്വകാര്യ ലാബുകളിലായി ജില്ലയിൽ ബുധനാഴ്‌ച കോവിഡ് പരിശോധനയ്‌ക്കായി ശേഖരിച്ചത് 4653 സാമ്പിളുകൾ. 1516 സാമ്പിളുകൾ സർക്കാർ ലാബുകളിലും 3137 സാമ്പിളുകൾ സ്വകാര്യ ലാബുകളിലുമാണ് പരിശോധനയ്‌ക്ക് അയച്ചത്.

നിലവിൽ നാല് ലാബുകളിലാണ് ആർടിപിസിആർ പരിശോധന. നാല് ആശുപത്രികളിൽ ട്രൂനാറ്റ് പരിശോധനയും അഞ്ച് ആശുപത്രികളിൽ സി ബി നാറ്റ് പരിശോധനയും നടത്തുന്നുണ്ട്. 32 സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ പരിശോധന നടത്തുന്നു.

ജില്ലയിലെ എല്ലാ താലൂക്കാശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് കെയർ സെന്ററുകളിലും ആന്റിജൻ പരിശോധനയ്ക്കുള്ള കിറ്റുകൾ എത്തിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 648 ആന്റിജൻ ടെസ്റ്റുകളും സർക്കാർ ആശുപത്രികളിൽ 803 ആന്റിജൻ പരിശോധനകളുമാണ്‌ നടത്തിയത്.

867 പേർ വീടുകളിൽ നിരീക്ഷണത്തിൽ
867 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 350 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,182  ആണ്. ഇതിൽ 10,287 പേർ വീടുകളിലും 166 പേർ കോവിഡ് കെയർ സെന്ററുകളിലും 1729 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 69 പേരെ പുതുതായി ആശുപത്രിയിൽ/എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽ/എഫ്എൽടിസികളിൽനിന്ന് 82 പേരെ ഡിസ്ചാർജ് ചെയ്തു.

1516 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌
കോവിഡ് പരിശോധനയുടെ ഭാഗമായി 1516 സാമ്പിളുകൾകൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 1381 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 1677 ഫലങ്ങൾ ലഭിക്കാനുണ്ട്‌. ലാബുകളിൽനിന്നും ആശുപത്രികളിൽനിന്നുമായി ബുധനാഴ്‌ച 3137 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top