23 September Wednesday

സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ : 1,54,341 പേര്‍ക്ക് തൊഴില്‍ ലഭിച്ചു : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


സ്വന്തം ലേഖകൻ
സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ നിയമത്തിലൂടെ ഒമ്പതു മാസത്തിനുള്ളിൽ 2550 സംരംഭങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് ലഭ്യമായി. നാലര വർഷത്തിനിടെ ഈ മേഖലയിൽ 5231.05 കോടി രൂപയുടെ നിക്ഷേപവും 1,54,341 പേർക്ക് തൊഴിലും ലഭിച്ചു. അനായാസമായി വ്യാപാരങ്ങൾക്ക് തുടക്കമിടാനാകുന്ന നിയമം കഴിഞ്ഞവർഷം നവംബറിലാണ് പ്രാബല്യത്തിൽ വന്നത്.

പത്തു കോടി രൂപവരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്നുവർഷത്തേക്ക് ഒരു അനുമതിയും വേണ്ട എന്നതാണ് നിയമത്തിലെ വ്യവസ്ഥ.  ആദ്യമായി വിവിധ നിയമങ്ങൾക്കു കീഴിലുള്ള ലൈസൻസുകൾ, അനുമതികൾ, പെർമിറ്റ് എന്നിവ ഒഴിവാക്കും. ഇക്കാലയളവിൽ പരിശോധനകൾ ഉണ്ടാകില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളിൽ ലൈസൻസ് നേടണം. ചട്ടലംഘനത്തിനും തെറ്റായ വിവരങ്ങൾ നൽകുന്നതിനും പിഴ ഈടാക്കും.

കോവിഡ്മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധചെലുത്തുന്നത് ചെറുകിട-  ഇടത്തര- സൂക്ഷ്മ വ്യവസായമേഖല ശക്തിപ്പെടുത്തുന്നതിനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top