22 September Tuesday

സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കൊച്ചി
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി വ്യാഴാഴ്‌ച വിധി പറയും.

സ്വർണക്കടത്തിന്‌ രാജ്യാന്തര ബന്ധമുണ്ടെന്ന്‌ ജാമ്യാപേക്ഷയെ എതിർത്ത്‌ കസ്റ്റംസ്‌ കോടതിയിൽ വ്യക്തമാക്കി.സ്വപ്ന സുരേഷ്, സെയ്‌ത്‌ അലവി,  സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ പരിഗണിക്കുന്നത്‌. സംജു, സെയ്‌ത്‌ അലവി എന്നിവർ ബുധനാഴ്‌ചയാണ്‌ ജാമ്യാപേക്ഷ നൽകിയത്‌.  സംജുവിന്റെ ഭാര്യാപിതാവ്‌ കോഴിക്കോട്‌ സ്വദേശിയും ജ്വല്ലറി ഉടമയുമായ ഷംസുദീനെ കസ്റ്റംസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയാണ്‌. ഗുരുതരമായ ശ്വാസകോശ  അസുഖമുള്ളതിനാൽ ഷംസുദീന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top