24 September Thursday

കോവിഡ്‌ പരിശോധന : സെൻട്രൽ ജയിലിൽ 58 തടവുകാർക്ക്‌ പോസിറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം
പൂജപ്പുര സെൻട്രൽ ജയിലിൽ 58 തടവുകാർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌. ഇതോടെ തടവുകാരെ വേറെ ബ്ലോക്കിലേക്ക്‌ മാറ്റി. മുഴുവൻ തടവുകാർക്കും ജീവനക്കാർക്കും വ്യാഴാഴ്‌ച പരിശോധന നടത്തും. സൂപ്രണ്ട്‌ ഉൾപ്പെടെയുള്ളവർ ജയിലിൽനിന്ന്‌ പോകരുതെന്ന്‌ നിർദേശം നൽകി.

പ്രായമുള്ള തടവുകാരെ പാർപ്പിക്കുന്ന ഏഴാം ബ്ലോക്കിലെ അന്തേവാസികൾക്കാണ്‌ പോസിറ്റീവായത്‌. ഇവിടുത്തെ ഒരു തടവുകാരനെ കഴിഞ്ഞദിവസം മറ്റൊരു രോഗ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധിച്ചപ്പോൾ കോവിഡ്‌ പോസിറ്റീവായിരുന്നു. തുടർന്ന്‌ ആ ബ്ലോക്കിലെ 99 പേരെയും ആന്റിജൻ പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയായിരുന്നു.

നിലവിൽ നിരീക്ഷണത്തിന്‌ ശേഷമാണ്‌ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നത്‌. അതിനാൽ പുറത്തുനിന്ന്‌ വന്നവരിൽനിന്നല്ല രോഗം പകർന്നത്‌. പ്രായമുള്ള തടവുകാരിൽ ചിലരെ  ചികിത്സയ്‌ക്കായി ആശുപത്രിയിൽ കൊണ്ടു പോകാറുണ്ട്‌. ഈ വഴിക്കാണോ വൈറസ്‌ ബാധയുണ്ടായതെന്ന്‌ പരിശോധിക്കുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top