23 March Saturday

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്‌: ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

കൊച്ചി > കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. ആവശ്യമെങ്കിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഹൈക്കോടതിയിൽ ഇന്ന്‌ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നില്‍ പഞ്ചാബ്‌ പൊലീസ്‌ സായുധസേനയെ വിന്യസിച്ചിരുന്നു. ഇവിടേക്കുള്ള വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്‌. അറസ്റ്റ്‌ ഉണ്ടാവുകയാണെങ്കിൽ പ്രതിഷേധമുയർന്നേക്കാമെന്ന്‌ സൂചന ലഭിച്ചതിനെ തുടർന്നാണ്‌ പൊലീസ്‌ നടപടി.

ജലന്ധറിലെ ബിഷപ്പ്‌ ഹൗസിലെത്തിയ അന്വേഷണ സംഘം ആദ്യം ബിഷപ്പി​ന്റെ ഒപ്പമുള്ള രണ്ട്‌ വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന പൊതു താൽപ്പര്യ ഹർജി ഇന്ന്‌ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ അന്വേഷണം തൃപ്‌തികരമാണെന്നും അറസ്റ്റിന്റെ കാര്യം തീരുമാനിക്കേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥരാണെന്നും ഹർജി പരിഗണിക്കവേ കോടതി പറഞ്ഞു.
 

പ്രധാന വാർത്തകൾ
 Top