04 August Wednesday

സമ്പൂർണ ലോക്ക്‌ഡൗണിൽ 
തിരക്കൊഴിഞ്ഞ്‌ നഗരം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


കൊച്ചി
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്‌ ജില്ലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ ബാക്കിയെല്ലാം അടഞ്ഞുകിടന്നു. പഴം, പച്ചക്കറി, പലചരക്ക്‌, മരുന്ന്‌, പാൽ, മീൻ–-മാംസ വിൽപ്പന ശാലകൾ, ബേക്കറി എന്നിവ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിച്ചു. റോഡിൽ തിരക്ക്‌ അനുഭവപ്പെട്ടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ നിരത്തിൽ പൊലീസ്‌ പിക്കറ്റുകൾ പ്രവർത്തിച്ചു. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണമെന്ന്‌ നിബന്ധനയുള്ളതിനാൽ എല്ലാവരെയും പരിശോധിച്ചശേഷമാണ്‌ പൊലീസ്‌ കടത്തിവിടുന്നത്‌. അതേസമയം, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക്‌ ഐഡി കാർഡ്‌ കാണിച്ച്‌ യാത്ര ചെയ്യാൻ അനുമതി നൽകി.

ഹോം ഡെലിവറി അനുവദിച്ചിട്ടുള്ളതിനാൽ ചില ഹോട്ടലുകളും തുറന്നുപ്രവർത്തിച്ചു. ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തുന്നില്ല. പൊലീസിൽനിന്ന്‌ മുൻകൂട്ടി അനുമതി വാങ്ങി ചില നിർമാണമേഖലകളും പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top