31 July Saturday

കൊച്ചി നഗരസഭയിൽ വാക്സിനേഷന്‍ 
കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


കൊച്ചി
കൊച്ചി നഗരത്തിൽ ഇനിമുതൽ 19 കോവിഡ്‌ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ശരാശരി അഞ്ചു ഡിവിഷനുകൾക്ക് ഒരു കേന്ദ്രം എന്ന നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്. നിലവിൽ എട്ട്‌ വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മേയർ എം അനിൽകുമാർ വിളിച്ചുചേർത്ത യോഗത്തിലാണ്‌ തീരുമാനം. ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, നാഷണൽ ഹെൽത്ത് മിഷൻ മേധാവി ഡോ. മാത്യൂസ് നുമ്പേലി, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ് എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ചമുതൽ 60 വയസ്സ് കഴിഞ്ഞവർക്കും ആദ്യഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവർക്കും സെന്ററുകളിൽനിന്ന് വാക്സിൻ സ്വീകരിക്കാം.  60 വയസ്സ് കഴിഞ്ഞെന്ന് തെളിയിക്കുന്ന രേഖയും ഒന്നാംഡോസ് കോവിഷീൽഡ് വാക്സിൻ എടുത്ത രേഖയും അതത് ഡിവിഷൻ കൗൺസിലർമാരെ ഏൽപ്പിക്കണം.

ആഴ്ചയിൽ ഒരു ദിവസമാണ് ഒരു ഡിവിഷനിലുള്ളവർക്ക് ഇപ്രകാരം വാക്സിൻ ലഭിക്കുക. ഒരു ദിവസം 30 ഡോസ് വാക്സിൻ നൽകും. വാക്സിൻ ലഭ്യതയുടെ കുറവുകൂടി പരിഗണിച്ച് മുൻഗണനാവിഭാഗത്തിലുള്ളവർക്ക് വാക്സിനേഷൻ സൗകര്യം സമയബന്ധിതമായി നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top