25 June Friday

6410 പേര്‍ക്ക് കോവിഡ്; 
 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 31.5%

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

കൊച്ചി
ജില്ലയിൽ 6410  പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66,899 ആയി. 31.5 ശതമാനമാണ്  ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. രോഗബാധിതരിൽ 15 ആരോഗ്യപ്രവർത്തകരും 58 അതിഥിത്തൊഴിലാളികളും 32 ഐഎൻഎച്ച്എസ് ഉദ്യോഗസ്ഥരും നാല് പൊലീസ് ഉദ്യോഗസ്ഥനും സിഐഎസ്എഫ് ഉദ്യോഗസ്ഥനും നാവിക ഉദ്യോ​ഗസ്ഥനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴുപേരും രോഗബാധിതരായി. 6247 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 141 പേരുടെ രോഗഉറവിടം വ്യക്തമല്ല. 4474 പേർ കോവിഡ് മുക്തരായി.

ത-ൃക്കാക്കര (246), കുമ്പളങ്ങി (164), മുളവുകാട് (157), തൃപ്പൂണിത്തുറ (155), ചേരാനല്ലൂർ (139), ശ്രീമൂലന​ഗരം (134), കോട്ടുവള്ളി (129),  വാഴക്കുളം (128), കളമശേരി (118),  മരട് (117),  കടുങ്ങല്ലൂർ, ചൂർണിക്കര (116 വീതം), ആലങ്ങാട് (106),  പള്ളിപ്പുറം (104), പള്ളുരുത്തി, വരാപ്പുഴ (103 വീതം), വെങ്ങോല (101), ഫോർട്ടുകൊച്ചി (91), കറുകുറ്റി (90),  കിഴക്കമ്പലം (88), എളങ്കുന്നപ്പുഴ (84), നായരമ്പലം (83), കീഴ്മാട് (79), ഒക്കൽ, കടവന്ത്ര (74 വീതം), കാലടി (72), ആലുവ (70), വടക്കേക്കര (68), അശമന്നൂർ, മട്ടാഞ്ചേരി, വൈറ്റില (67 വീതം), കടമക്കുടി, മലയാറ്റൂർ, നീലീശ്വരം (66 വീതം), എടത്തല (63), നെടുമ്പാശേരി (62), ഇടപ്പള്ളി, ഏലൂർ (60 വീതം), കലൂർ, പിറവം (59 വീതം), രായമം​ഗലം (58), ഉദയംപേരൂർ, മഴുവന്നൂർ (57 വീതം), തേവര, പായിപ്ര (56 വീതം), കുമ്പളം, വാരപ്പെട്ടി (54 വീതം), എടക്കാട്ടുവയൽ, അങ്കമാലി (53 വീതം), പാലാരിവട്ടം, മുടക്കുഴ (51 വീതം), പെരുമ്പാവൂർ, മഞ്ഞപ്ര (50 വീതം), തിരുമാറാടി (49), മുളന്തുരുത്തി (48), കോട്ടപ്പടി, ചോറ്റാനിക്കര, ഞാറക്കൽ (46 വീതം), തോപ്പുംപടി (43), ആമ്പല്ലൂർ, തുറവൂർ (42 വീതം), എറണാകുളം സൗത്ത്, എളമക്കര, മൂക്കന്നൂർ (41 വീതം), പൂതൃക്ക (40), കോതമം​ഗലം, പിണ്ടിമന (37), കാഞ്ഞൂർ, പല്ലാരിമം​ഗലം (36 വീതം), വടുതല (34), പുത്തൻവേലിക്കര (33), കുന്നത്തുനാട് (32), ഇടക്കൊച്ചി (30), ഐക്കരനാട്, മണീട് (29 വീതം), കരുമാലൂർ, പാല്കകുഴ, പോണേക്കര (27 വീതം), ആരക്കുഴ, കുന്നുകര, മൂവാറ്റുപുഴ (26 വീതം), കൂത്താട്ടുകുളം, നെല്ലിക്കുഴി (25 വീതം), വെണ്ണല (24), അയ്യമ്പുഴ (23),  പച്ചാളം, പെരുമ്പടപ്പ്, മഞ്ഞള്ളൂർ (22 വീതം), എറണാകുളം നോർ‍ത്ത്  (19 വീതം), ആവോലി (18), ചേന്ദമം​ഗലം (17), ചിറ്റാറ്റുകര (16), തമ്മനം, വടവുകോട് (15 വീതം), എടവനക്കാട്, കീരമ്പാറ, പനമ്പിള്ളിന​ഗർ, മുണ്ടംവേലി (14 വീതം), അയ്യപ്പൻകാവ്, ചളിക്കവട്ടം, ചെങ്ങമനാട്, പൈങ്ങോട്ടൂർ (13 വീതം), ആയവന, തിരുവാണിയൂർ (12 വീതം), വാളകം (11), കവളങ്ങാട്, രാമമം​ഗലം (10 വീതം) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ.

വീടുകളിൽ 4592  പേർകൂടി നിരീക്ഷണത്തിലായി. 14,476 പേരെ ഒഴിവാക്കി. ആകെ 1,26,098 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 18,261 സാമ്പിളുകൾകൂടി കോവിഡ് പരിശോധനയ്ക്കയച്ചു.

മറ്റ്‌ രോഗികളെ 
പ്രവേശിപ്പിക്കുന്നതിന്‌ നിയന്ത്രണം
ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കാൻ കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ബിപിസിഎലിൽ ആദ്യഘട്ടത്തിൽ സജ്ജമാക്കുന്ന 500 ഓക്സിജൻ കിടക്കകളിലേക്ക് വ്യാഴാഴ്ചമുതൽ രോഗികളെ പ്രവേശിപ്പിക്കും. 90 ആരോഗ്യപ്രവർത്തകരെ ഇവിടെ നിയമിച്ചു. ഇവർക്കുള്ള പരിശീലനം നടന്നുവരുന്നു. ആസ്റ്റർ മെഡ്‌സിറ്റിയുടെയും സൺറൈസ് ആശുപത്രിയുടെയും നേതൃത്വത്തിൽ നൂറുവീതം ഓക്സിജൻ കിടക്കകൾ ഒരാഴ്ചയ്ക്കകം സജ്ജമാകും. ഇതിനുപുറമെ 1000 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയുടെ ജോലി ആരംഭിച്ചു. ബയോ ടോയ്‌‌ലറ്റുകളും എത്തിച്ചിട്ടുണ്ട്. കേന്ദ്രം പ്രവർത്തനസജ്ജമാക്കുന്നതിന് 1000 ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമാണ്. പൊതു–--സ്വകാര്യ പങ്കാളിത്തത്തോടെയാകും ജീവനക്കാരെ വിന്യസിക്കുക. സർക്കാർ നിരക്കിൽ ഇവിടെ രോഗികൾക്ക് ചികിത്സ ലഭ്യമാകും. രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ പൂർണനിയന്ത്രണം ജില്ലാ ഭരണനേതൃത്വത്തിനാണ്‌. അഡ്‌‌ലക്സിലെ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെയും ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.

എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസിയുടെ അംഗീകാരമുള്ള കയറ്റുമതി സ്ഥാപനങ്ങൾക്ക് കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ യോഗം അനുമതി നൽകി. കൂനമ്മാവ് വയോജനകേന്ദ്രത്തിൽ കൂടുതൽപേർ കോവിഡ് ബാധിതരായ സാഹചര്യത്തിൽ അധികപരിചരണം ഏർപ്പെടുത്തുന്നതിന് നടപടിയെടുക്കും. പ്രത്യേക മെഡിക്കൽ ടീമിനെ വിന്യസിക്കും.

ഫോർട്ടുകൊച്ചി ആശ്വാസ് ഭവൻ എഫ്എൽടിസിയാക്കി മാറ്റുന്നതിനും നടപടിയെടുക്കും. സർക്കാർ പണംകൊടുത്ത്‌ വാങ്ങിയ വാക്‌സിനിൽനിന്ന് 18 വയസ്സിനുമുകളിലുള്ള മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് വാക്‌സിൻ നൽകും. മാധ്യമപ്രവർത്തകർ, ദ്രുതകർമസേന, വളന്റിയർമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്കാണ് മുൻഗണന ലഭിക്കുക. വാക്‌സിൻ ലഭ്യമാകുന്നമുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. മൊബൈൽ കടകൾക്ക് ആഴ്ചയിൽ മൂന്നുദിവസം പ്രവർത്തിക്കാൻ ആമ്പല്ലൂർ പഞ്ചായത്ത് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കത്ത് യോഗം തള്ളി. സർക്കാർ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി ഇത്തരം അനുമതി നൽകാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top