28 May Thursday

- റോഡ്‌ നിർമാണം : ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ചയില്ല: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

   
തിരുവനന്തപുരം
കിഫ്ബി പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്ത്‌ 10 റോഡിന്റെ നിർമാണം നിർത്തിവച്ചതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. തിരുത്തൽ നടപടി സ്വീകരിച്ചതിനെ തുടർന്ന്‌ ഒമ്പത്‌ റോഡിന്റെ സ്റ്റോപ് മെമ്മോ പിൻവലിച്ച് നിർമാണം പുനരാരംഭിച്ചു. നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയ്‌ക്ക്‌ സർക്കാർ തയ്യാറല്ലെന്ന്‌ മന്ത്രി പറഞ്ഞു. കെസിപി എൻജിനിയേഴ്‌സ്‌ നിർമിക്കുന്ന പാലക്കാട് എംഇഎസ് കോളേജ്–-പയ്യനാടം റോഡിന്റെ സ്‌റ്റോപ്പ്‌ മെമ്മോ മാത്രമാണ് പിൻവലിക്കാത്തത്.

കിഫ്ബിയിൽ നിർമിച്ച 200 റോഡിൽ 10 എണ്ണത്തിനു മാത്രമാണ് സ്‌റ്റോപ്പ്‌ മെമ്മോ നൽകിയത്‌. അപാകതകൾ റിപ്പോർട്ട് ചെയ്യാത്ത എൻജിനിയർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡിൽ കാൽനടക്കാർക്കുള്ള സൗകര്യം കുറഞ്ഞുവരികയാണെന്നും ഇതിനു ക്രമീകരണം ഉണ്ടാക്കണമെന്നും ചർച്ചയിലിടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സണ്ണി ജോസഫ്, വി എസ് ശിവകുമാർ, അനൂപ് ജേക്കബ്, അനിൽ അക്കര, എൻ ഷംസുദീൻ, എം രാജഗോപാലൻ, ഷാഫി പറമ്പിൽ, സജി ചെറിയാൻ, എ പി അനിൽകുമാർ, കെ കുഞ്ഞിരാമൻ എന്നിവരുടെ ചോദ്യങ്ങൾക്കാണ്‌ മന്ത്രി മറുപടി നൽകിയത്‌.
 


പ്രധാന വാർത്തകൾ
 Top