16 June Sunday

പ്രതിപക്ഷ നീക്കം പൊളിഞ്ഞു ; അടിയന്തിര പ്രമേയം ചട്ടംപാലിക്കാതെ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019തിരുവനന്തപുരം
സിപിഐ എം നേതാക്കളെ ഉന്നംവച്ചുള്ള യുഡിഎഫിന്റെ കള്ളക്കളി സഭയിൽ ചീറ്റി. അരിയിൽ ഷൂക്കുർ വധവുമായി ബന്ധപ്പെട്ട‌് യുഡിഎഫ‌് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന‌് നിയമസഭയുടെ നടപടിക്രമങ്ങളും കൃത്യനിർവഹണവുമായി ബന്ധപ്പെട്ട ചട്ടവും ഉദ്ധരിച്ച‌് സ‌്പീക്കർ അവതരണാനുമതി നിഷേധിച്ചു.  സ‌്പീക്കറുടെ ഡയസിനു മുമ്പിലെത്തി യുഡിഎഫ‌് അംഗങ്ങൾ ബഹളം വച്ചെങ്കിലും സഭാനടപടിവേഗം പൂർത്തിയാക്കുന്നതിലേക്ക‌് സ‌്പീക്കർ കടന്നു. പരിഹാസ്യരായ യുഡിഎഫുകാർ സഭ ബഹിഷ‌്കരിച്ചു. 

കോൺഗ്രസിലെ സണ്ണി ജോസഫാണ‌് അടിയന്തര പ്രമേയത്തിന‌് അനുമതി തേടിയത‌്. സംസ്ഥാന സർക്കാരുമായി ബന്ധമില്ലാത്തതും വർഷങ്ങൾ പഴക്കമുള്ള സംഭവവുമായതിനാൽ നോട്ടീസ‌് പരിഗണിക്കാനാകില്ലെന്ന‌് സ‌്പീക്കർ പറഞ്ഞു. 

ചട്ടം 50 പ്രകാരമാണ‌് അടിയന്തര പ്രമേയത്തിന‌് നോട്ടീസ‌് നൽകുക. 52ലാണ‌് ഏതെല്ലാം സാഹചര്യങ്ങളിൽ നോട്ടീസ‌് പരിഗണിക്കാൻ പാടില്ലെന്ന‌് പറയുന്നത‌്. 52ലെ ഉപവകുപ്പ‌് ഒമ്പത‌് പ്രകാരം സംസ്ഥാനത്തിന‌് കാര്യമില്ലാത്ത ഒരു സംഗതി സംബന്ധിച്ച‌ാകരുത‌് നോട്ടീസ‌്. ഇത‌് സ‌്പീക്കർ വായിച്ചു. സിബിഐയാണ‌് കുറ്റം ചുമത്തിയത‌്. അതിനാൽ സംസ്ഥാന സർക്കാരിന‌് ഇതിൽ കാര്യമില്ല. പഴയ വിഷയമായതിനാൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമല്ലിതെന്നും സ‌്പീക്കർ പറഞ്ഞു. സഭ ചേരുന്നത‌് സർക്കാർ കാര്യങ്ങൾക്കാണ‌്.

ഇതിനിടെ സർക്കാരിന്റെ  ശ്രദ്ധ പതിയേണ്ട അടിയന്തര പ്രാധാന്യമുള്ള വിഷയമാണെങ്കിൽ സഭ നിർത്തിവച്ച‌് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന‌് ആവശ്യപ്പെടാം. എന്നാൽ, അത്തരമൊരു അടിയന്തര പ്രാധാന്യവും ഇതിനില്ലെന്നും സ‌്പീക്കർ വ്യക്തമാക്കി. സ‌്പീക്കർ നീതി കാട്ടിയില്ലെന്ന‌് പിന്നീട‌് പ്രതിപക്ഷനേതാവ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഭാ സമ്മേളനം പിരിഞ്ഞു
തിരുവനന്തപുരം
പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സമാപിച്ചു. പത്തുദിവസത്തെ സമ്മേള‌നത്തിൽ ഗവർണർ നയപ്രഖ്യാപനവും ധനമന്ത്രി ബജറ്റും അവതരിപ്പിച്ചു. ഗവർണർക്കുള്ള നന്ദിപ്രമേയവും ബജറ്റിന്റെ പൊതുചർച്ചയും നടത്തി.

സമ്പൂർണ ബജറ്റ‌് പാസാക്കാനാകാത്ത സാഹചര്യമായതിനാൽ ഈ സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തേക്കായി വോട്ട‌് ഓൺ അക്കൗണ്ട‌് പാസാക്കി. കേരള സഹകരണ സംഘം ഭേദഗതി ബില്ലും ഉപധനാഭ്യർഥനകളും ധനവിനിയോഗ ബില്ലുക‌ളും പാസാക്കി.  ജനുവരി 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ‌് സമ്മേളനം ആരംഭിച്ചത‌്. 31ന‌് 2019–-20 വർഷത്തെ ബജറ്റ‌് സഭയിൽ അവതരിപ്പിച്ചു. എട്ട‌് അടിയന്തര പ്രമേയങ്ങൾക്കുള്ള നോട്ടീസ‌് പരിഗണിച്ചു. 240 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 2768 ചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 16 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകളും 99 സബ‌്മിഷനുകളും അവതരിപ്പിച്ചു. സംസ്ഥാനത്ത‌് മാരകമായ കീടനാശിനികൾ നിരോധിക്കുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച‌് കൃഷിമന്ത്രി ചട്ടം 300 പ്രകാരം പ്രസ‌്താവന നടത്തി. 2019ലെ സാമ്പത്തികാവലോകനം, കൺട്രോളർ ആൻഡ‌് ആഡിറ്റർ ജനറലിന്റെ ഫിനാൻസ‌് അക്കൗണ്ട‌്സ‌്, അപ്രോപ്രിയേഷൻസ‌് അക്കൗണ്ട‌് , സംസ്ഥാന എക‌്സ‌്പെന്റീച്ചർ റിവ്യൂ കമ്മിറ്റിയുടെ മൂന്നാമത‌് റിപ്പോർട്ട‌് എന്നിവ സഭയുടെ മോശപ്പുറത്തുവച്ചതായും സ‌്പീക്കർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top