കൊച്ചി
പ്രാണ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന് ജില്ലയിൽ ആവേശത്തുടക്കം. പകൽ ഒന്നിന് 14 ഉപജില്ലകളിലായി ആരംഭിച്ച മത്സരത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു. അധ്യാപകർ നേതൃത്വം നൽകി. ജില്ലാ മത്സരം ഫെബ്രുവരി ആറിനും സംസ്ഥാന മെഗാ ഫൈനൽ 19നും നടക്കും. ഐസിഎൽ ഫിൻകോർപ്, വെൻകോബ്, എടിഎം എന്നിവയുടെ സഹകരണത്തോടെയാണ് പ്രാണ-–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..