16 January Saturday

കോവിഡ് വാക്‌സിനേഷൻ : കോവിൻ ആപ്‌ വഴി അർഹരെ കണ്ടെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കാക്കനാട്‌
ജില്ലയിൽ ആദ്യഘട്ടം കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ട ആളുകളെ തെരഞ്ഞെടുക്കുന്നത് കോവിൻ പോർട്ടൽ വഴി. വാക്‌സിൻ സ്വീകരിക്കേണ്ട ആളുകൾക്ക്‌ വാക്‌സിൻ സ്വീകരിക്കേണ്ട കേന്ദ്രവും സമയവും കോവിൻ അപ്ലിക്കേഷനിലൂടെ  മെസേജ്‌ നൽകി അറിയിക്കും. ജില്ലയിൽ ഏതാണ്ട്‌ 60,000 ആരോഗ്യപ്രവർത്തകരാണ് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യഘട്ട വാക്‌സിനുശേഷം രണ്ടാമത്തെ ഡോസ് നൽകുന്നതിനുമുമ്പും മെസേജ് ലഭിക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പരിഗണിച്ചശേഷമാകും ആദ്യഘട്ട മുൻഗണനാപട്ടിക തയ്യാറാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top