തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; 5 വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
തിരുവനന്തപുരം
സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൽനിന്ന് നാലും ബിജെപിയിൽനിന്ന് ഒന്നും ഉൾപ്പെടെ അഞ്ച് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 16 ഇടത്ത് വിജയിച്ചു. മൂന്നു വാർഡ് ബിജെപിക്കാണ്. ഒന്ന് സ്വതന്ത്രനും.
എൽഡിഎഫിൽ സിപിഐ എം–- 9, സിപിഐ–-1, കേരള കോൺഗ്രസ് എം–-1, യുഡിഎഫിൽ കോൺഗ്രസ്–- -14, മുസ്ലിം ലീഗ്–- -2, എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി, എസ്‌ഡിപിഐ എന്നീ പാർടികളുമായി ധാരണയിലാണ് യുഡിഎഫ് മത്സരിച്ചത്.
കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ തെറ്റുമുറി വാർഡാണ് ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കൊല്ലം തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ നടുവിലക്കര, മലപ്പുറം ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക്, കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാർഡുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ യുഡിഎഫ് (മുസ്ലിം ലീഗ്) നിലനിർത്തി. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ, ഇടുക്കി ബ്ലോക്കിലെ കഞ്ഞിക്കുഴി, പന്തളം ബ്ലോക്കിലെ വല്ലന ഡിവിഷനുകൾ യുഡിഎഫും ആലപ്പുഴ ആര്യാട് ബ്ലോക്കിലെ വളവനാട് എൽഡിഎഫും നിലനിർത്തി.
ഇടുക്കിയിലെ കരിമണ്ണൂർ(9–ാംവാർഡ് ), കഞ്ഞിക്കുഴി എന്നിവ യുഡിഎഫ് വിജയിച്ച വാർഡുകളായിരുന്നു. ഇവിടങ്ങളിൽ മെമ്പർമാർ യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം വന്നതോടെ അയോഗ്യരായതിനെത്തുടർന്നാ യിരുന്നു തെരഞ്ഞെടുപ്പ്. ഈ വാർഡുകളാണ് ഇത്തവണ യുഡിഎഫ് നിലനിർത്തിയത്.
Related News
![ad](/images/odepc-ad.jpg)
0 comments