17 January Friday

ആദ്യപ്രസവത്തിന്‌ 5000 രൂപ: 11.52 കോടികൂടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


തിരുവനന്തപുരം
ആദ്യപ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദനയോജന പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 11.52 കോടി രൂപകൂടി അനുവദിച്ചു. പദ്ധതിനടത്തിപ്പിന് ഫ്ലക്‌സി ഫണ്ടായി 10.33 കോടി രൂപയും ഭരണപരമായ ചെലവുകൾക്ക്‌ 1.18 കോടി രൂപയുമാണ്‌ അനുവദിച്ചത്.  പദ്ധതി തുടങ്ങിയ 2018 ജനുവരിമുതൽ ഇതുവരെ 3.8 ലക്ഷത്തിലധികം അമ്മമാർക്ക് 154 കോടി രൂപ വിതരണംചെയ്‌തതായി മന്ത്രി കെ കെ ശൈലജ  അറിയിച്ചു. എല്ലാ അമ്മമാർക്കും  പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അങ്കണവാടി ജീവനക്കാർക്ക് ഇൻസെന്റീവും നൽകുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top