Deshabhimani

ഗാര്‍ട്ട്നര്‍ ഐടി എക്സ്പോ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:15 AM | 0 min read


കൊച്ചി
സംസ്ഥാനത്തേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കാനും ആ​ഗോള ഐടി കമ്പനികളുടെ ബിസിനസ് സഹകരണവും ലക്ഷ്യമിട്ട് ഗാർട്ട്നർ ഐടി സിമ്പോസിയവും പ്രദർശനവും കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഐടി, ഐടി അനുബന്ധ കമ്പനികളുടെ ആ​ഗോള കൂട്ടായ്മയ്ക്കായി പ്രവർത്തിക്കുന്ന അമേരിക്കൻ സ്ഥാപനമാണ് ഗാർട്ട്നർ. ഇന്ത്യയിൽ ആദ്യമായാണ് ഇവർ ഒരു സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സിമ്പോസിയത്തിൽ പങ്കെടുത്ത വ്യവസായമന്ത്രി പി രാജീവ് ബഹുരാഷ്ട്ര ഐടി സോഫ്റ്റ്‌വെയർ, ഹാർഡ്-വെയർ കമ്പനികളുടെ പ്രതിനിധികൾക്കുമുന്നിൽ കേരളത്തിലെ നിക്ഷേപസാധ്യതകളും അവസരങ്ങളും അവതരിപ്പിച്ചു. അവരുടെ ഡെവലപ്മെന്റ് സെന്ററുകളും ഉൽപ്പാദനകേന്ദ്രങ്ങളും കേരളത്തിൽ ആരംഭിക്കാനുള്ള പ്രാഥമികചർച്ചകളും നടന്നു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ ഗാർട്ട്നർ പ്രതിനിധികളുമായി ധാരണപത്രം ഒപ്പുവച്ചു. വ്യവസായമേഖലയിൽ സാങ്കേതികവിദ്യയുടെയും സുസ്ഥിരതയുടെയും നവീകരണത്തിന്റെയും വളർച്ചയാണ് കെഎസ്ഐഡിസി ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും പുതിയ വിപണികളും നിക്ഷേപവും കണ്ടെത്താനും ഇതിൽ അവസരമുണ്ട്. 13ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home