05 December Thursday

മുതലെടുപ്പിന്‌ ഇറങ്ങിയവരെ 
തിരിച്ചറിയണം: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


കൊച്ചി
മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും 22ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം പ്രശ്‌നത്തിന്റെ നാനാവശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മുനമ്പം സമരസമിതി ഭാരവാഹികൾക്കും സഭാനേതൃത്വത്തിനുമൊപ്പം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘സർക്കാർ എന്നും മുനമ്പത്തുകാർക്കൊപ്പമാണ്‌. ദശകങ്ങളായി അവിടെ താമസിക്കുന്നവർ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരരുത്‌ എന്ന കാഴ്ചപ്പാടോടെയാണ്‌ സർക്കാർ നേരത്തേമുതൽ ഇടപെടുന്നത്‌. മന്ത്രിതലയോഗം ചേർന്നതും കരമടയ്‌ക്കാൻ തീരുമാനമെടുത്തതും അതിന്റെ ഭാഗമായാണ്‌. എംഎൽഎയ്‌ക്കൊപ്പം മുനമ്പത്തെ ഓരോ വീടും ഞാൻ സന്ദർശിച്ചിരുന്നു.

മുനമ്പത്ത്‌ സ്ഥലവാസികൾ നടത്തുന്നത്‌ ന്യായമായ സമരമാണ്‌. മുതലെടുപ്പിന്‌ ഇറങ്ങിയിട്ടുള്ളവരെ എല്ലാവർക്കുമറിയാം. സ്റ്റാൻ സാമി അവസാനസമയത്ത്‌ വെള്ളം കുടിക്കാൻ സ്‌ട്രോ ആവശ്യപ്പെട്ടിട്ടുപോലും നൽകാത്തവരാണ്‌ മുനമ്പത്ത്‌ അവകാശസംരക്ഷണത്തിനായി പ്രസംഗിക്കുന്നത്‌. മുനമ്പം ഭൂമിയിൽ വഖഫ്‌ ബോർഡ്‌ അവകാശവാദം ഉന്നയിച്ചപ്പോൾ ആരായിരുന്നു ബോർഡിന്റെ അധ്യക്ഷൻ? ആരാണ്‌ കേസ്‌ കൊടുത്തത്‌? ആരാണ്‌ സ്ഥലം അക്വയർ ചെയ്ത ഹൈക്കോടതി അഭിഭാഷകൻ? അദ്ദേഹത്തിന്റെ രാഷ്‌ട്രീയം എന്തായിരുന്നു എന്നൊക്കെ അറിയേണ്ടതാണ്‌’’–- പി രാജീവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top