13 December Friday

മെട്രോ വിഹാര്‍ ഒരുങ്ങി; ജീവനക്കാര്‍ക്കായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കൊച്ചി
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) ജീവനക്കാർക്കായി ആലുവ മുട്ടത്ത്‌ നിർമിച്ച ഇരട്ട ഫ്ലാറ്റ്‌ സമുച്ചയം ‘മെട്രോ വിഹാർ’ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെഎംആർഎൽ എംഡി അൽകേഷ്‌കുമാർ ശർമ സന്നിഹിതനായി. മെട്രോയിലെ ഓപ്പറേഷൻസ്‌, മെയിന്റനൻസ്‌ വിഭാഗത്തിലെ ജീവനക്കാർക്കായാണ്‌ മുട്ടം യാർഡിനുസമീപം 14 നിലയിലായി 112 ഇരട്ട കിടപ്പുമുറികളോടുകൂടിയ രണ്ട്‌ ഫ്ലാറ്റുകൾ നിർമിച്ചത്‌. ഗംഗ, യമുന എന്നീ പേരുകളുള്ള ഫ്ലാറ്റ്‌ സമുച്ചയങ്ങൾ 46 കോടി രൂപ ചെലവിൽ രണ്ടുവർഷംകൊണ്ടാണ്‌ നിർമാണം പൂർത്തിയാക്കിയത്‌.


പ്രധാന വാർത്തകൾ
 Top